ഭക്തജനങ്ങളുടെ എണ്ണം കൂടിയതോടെ ഓൺലൈൻ ബുക്കിങ് ആരംഭിക്കാൻ ഒരുങ്ങി അബുദാബിയിലെ ഹിന്ദു ക്ഷേത്രം. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവത്സര ദിനമായ ഉഗാദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരുടെ തിരക്ക് നിയന്ത്രിക്കാൻ അബുദാബി പോലീസിനെ ഭരണകൂടം ക്ഷേത്ര പരിസരത്ത് വിന്യസിച്ചിരുന്നു. ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് അബുദാബിയിൽ പൊതു അവധി ദിനം കൂടിയായത് തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. രാമ നവമിയോടും ഹനുമാൻ ജയന്തിയോടും അനുബന്ധിച്ച് ഭക്തജനങ്ങളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്ര ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുത്ത ദിവസം മുതൽ വലിയ തിരക്ക് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നുണ്ട്. 60,000 ലധികം പേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മാത്രം ക്ഷേത്രത്തിൽ എത്തിയതെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു
വരാന്ത്യത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത അതോറിറ്റി പുതിയ ബസ് സർവീസുകൾ നടപ്പാക്കിയിരുന്നു. 201 ആയിരുന്ന ബസ് സർവീസുകളുടെ എണ്ണം 203 ആക്കി മാറ്റിയിരുന്നു.
Discussion about this post