കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ ഒന്നര വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പോലീസ് സൂചന.
കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ വിവരമറിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അട്ടക്കുണ്ട് കോട്ടയിൽതാഴെ അയിഷ ഷിയ എന്ന ഒന്നര വയസ്സുകാരിയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമായിരിക്കും മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post