സന്ദേശഖാലി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമവാസികൾക്ക് ഭൂമി കൈയേറ്റവും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി “sandeshkhali@cbi.gov.in” എന്ന പ്രേത്യേക ഇമെയിൽ ഐഡിഅവതരിപ്പിച്ച് സിബിഐ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും സന്ദേശ്ഖാലിയിലെ ഭൂമി കയ്യേറ്റവും സംബന്ധിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് വേണം എന്ന് ഹൈകോടതി നിർദ്ദേശിച്ചിരിന്നു. അതിനെ തുടർന്നാണ് ഈ നീക്കം.
ബഹുമാനപെട്ട ഹൈകോടതിയുടെ ഉത്തരവ് പ്രകാരം സമർപ്പിത ഇമെയിൽ വിലാസം മേഖലയിൽ പ്രചരിപ്പിക്കാനും, പ്രാദേശിക ഭാഷാ ദിനപത്രങ്ങളിൽ ഒരു പൊതു അറിയിപ്പ് നൽകാനും നോർത്ത് 24 പർഗാനാസ് ജില്ലാ മജിസ്‌ട്രേറ്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.,” സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
മെയ് രണ്ടിന് അടുത്ത വാദം കേൾക്കുമ്പോഴേക്കും ആരോപണങ്ങളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സിബിഐയെ ചുമതലപ്പെടുത്തി.
ഹൈക്കോടതി വിധി തൃണമൂൽ സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടിയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏകാധിപതിയായി മാറിയ മമതാ ബാനർജിയുടെ യഥാർത്ഥ മുഖം കോടതി വിധി തുറന്നുകാട്ടിയിരിക്കുകയാണ് . സന്ദേശ്ഖാലിയിലെ ബലാത്സംഗത്തിനും അതിക്രമങ്ങൾക്കും ഇരയായവർക്ക് വേണ്ടി അവർ ഒരു വിരൽ പോലും അനക്കിയില്ല , കാരണം അവരുടെ അജണ്ട ഇരകൾക്ക് സംരക്ഷണം നൽകലായിരുന്നില്ല, മറിച്ച് ഷാജഹാൻ ഷെയ്ഖിനെപ്പോലുള്ള കുറ്റവാളികൾക്ക് ഒത്താശ ചെയ്യലായിരിന്നു , ” ചുഗ് ആരോപിച്ചു.
Discussion about this post