തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശ്രദ്ധേയമായ വാഗ്വാദങ്ങൾക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാക്ഷിയാകുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂർ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ നിരവധി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരായി രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ശശി തരൂർ.
മനപ്പൂർവ്വം താൻ അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല എന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്. കേട്ട കാര്യങ്ങൾ മാത്രമാണ് പങ്കുവെച്ചത്. സഭകൾക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞിട്ടില്ല. എവിടെയും താൻ രാജീവ് ചന്ദ്രശേഖറിന്റെയോ പാർട്ടിയുടെയോ പേര് പരാമർശിച്ചിട്ടില്ല എന്നും ശശി തരൂർ വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശശി തരൂർ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നത്. ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ശ്രമമാണ് ശശിതരൂർ നടത്തുന്നത് എന്നാണ് എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. ശശി തരൂരിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
Discussion about this post