കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ പേവിഷബാധയേറ്റ് 4 പശുക്കൾ ചത്തു. അരിക്കുളം പഞ്ചായത്തിലെ കാളിയത്തുമുക്ക് പൂതേരിപാറ എന്ന പ്രദേശത്താണ് സംഭവം നടന്നത്. നാലു കർഷകരുടെ ഓരോ പശുക്കൾ വീതമാണ് കഴിഞ്ഞദിവസം പേവിഷബാധ മൂലം ചത്തത്. അധികൃതർ പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണ രീതിയിൽ തെരുവുനായ, കീരി എന്നിവയുടെ കടയിലൂടെയാണ് കന്നുകാലികളിലേക്ക് പേവിഷബാധ പകരുന്നത്. പൂതേരിപാറയിൽ പേവിഷബാധ മൂലം പശുക്കൾ ചത്ത വിവരം കോഴിക്കോട് ആനിമൽ ഡിസീസ് കൺട്രോൾ ഓഫീസിലും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ പശുവിനെ കെട്ടരുതെന്ന് അധികൃതർ നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പശുക്കളുമായി സമ്പർക്കം പുലർത്തിയവരും പ്രതിരോധ വാക്സിൻ എടുക്കണമെന്ന് നിർദ്ദേശമുണ്ട്.
Discussion about this post