ന്യൂഡൽഹി: ഭീകരവാദം തടയാൻ ഇസ്ലാമാബാദിന് കഴിയില്ലെന്ന് തോന്നിയാൽ പറഞ്ഞാൽ മതി, പാകിസ്താനുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതെ സമയം ഇന്ത്യയെ അസ്ഥിരപ്പെടുത്താം എന്നാണ് വിചാരിക്കുന്നതെങ്കിൽ, അതിന്റെ ഭീകരമായ ഫലങ്ങൾ അനുഭവിക്കാൻ കൂടി പാകിസ്താൻ തയ്യാറായി ഇരിക്കണമെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു.
“ഭീകരതയുടെ സഹായത്തോടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താൻ ശ്രമിക്കുന്നതെങ്കിൽ അതിൻ്റെ അനന്തരഫലങ്ങൾ അവർ തന്നെ അഭിമുഖീകരിക്കേണ്ടി വരും. ഭീകരതയെ പാകിസ്താൻ നിയന്ത്രിക്കണം.
ഇനി അവർക്ക് അതിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, അതിന് ഇന്ത്യയുടെ സഹായം തേടാം. ഭീകരവാദം തടയാൻ പാകിസ്താനെ സഹായിക്കാൻ തയ്യാറാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
“അവർ ഞങ്ങളുടെ അയൽക്കാരാണ്, തീവ്രവാദം അവസാനിപ്പിക്കണമെന്ന് അവരുടെ ഉദ്ദേശ്യം സത്യമാണെങ്കിൽ , അവർ അത് സ്വയം ചെയ്യണം; അല്ലാത്തപക്ഷം, അവർക്ക് ഇന്ത്യയിൽ നിന്ന് സഹായം സ്വീകരിക്കാം, നമുക്ക് രണ്ടുപേർക്കും തീവ്രവാദം അവസാനിപ്പിക്കാം. പക്ഷേ ഇത് അവരുടെ താല്പര്യമാണ് , ഞാൻ അവർക്ക് ഉപദേശം നൽകുന്നു എന്നെ ഉള്ളൂ , ”പ്രതിരോധ മന്ത്രി പറഞ്ഞു.
Discussion about this post