പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ നേതാക്കളുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട ഡമ്മി പരിശോധന നടത്തി സി ബി ഐ. സിദ്ധാർത്ഥൻ കൊല്ലപ്പെട്ട ഹോസ്റ്റൽ ശുചിമുറിയിൽ വച്ചായിരുന്നു സിബിഐയുടെ ഡമ്മി പരിശോധന.
സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത് . കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. അതെ സമയം കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാൻ കൽപ്പറ്റ കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പതരയ്ക്കാണ് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തിയത് . ഡിഐജി, രണ്ട് എസ്പിമാർ എന്നിവർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത് . സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി.സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് അവിടെ ഉള്ളവരോടെല്ലാം ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരുന്നു.
Discussion about this post