പാലക്കാട്: തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് കോൺഗ്രസ് എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ തന്റെ കുടുംബ സീറ്റിൽ തോറ്റതിന്റെ ക്ഷീണം തീർക്കാൻ നടക്കുകയാണ് കോൺഗ്രസിന്റെ രാജകുമാരൻ. അതിനു വേണ്ടി തന്റെ മുഖം രക്ഷിക്കാൻ അദ്ദേഹം എന്തും ചെയ്യാൻ തയ്യാറാകും. അതിനു വേണ്ടി രാജ്യ വിരുദ്ധ ശക്തികളുടെ രാഷ്ട്രീയ ഘടകങ്ങളുടെ സഹായം പോലും തേടും, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ് ഡി പി ഐ യെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.
“കോൺഗ്രസിൻ്റെ ഒരു വലിയ നേതാവ് ഉത്തർപ്രദേശിലെ തൻ്റെ കുടുംബ സീറ്റിൽ നിന്ന് മത്സരിച്ചിട്ടു പോലും ജനങ്ങളിൽ നിന്നും ആദരവ് പിടിച്ചു പറ്റാനായില്ല. തുടർന്ന് കേരളം തന്റെ പുതിയ തട്ടകമായി എടുത്തു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് കേരളത്തിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഒരു പ്രേത്യേക സംഘടനയുടെ സംഘടനയുടെ രാഷ്ട്രീയ വിഭാഗവുമായി പിൻവാതിൽ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് . ദേശവിരുദ്ധ പ്രവണതകളുടെ പേരിൽ രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഒരു സംഘടനയാണത് , നിങ്ങൾ എപ്പോഴെങ്കിലും അവർ ഇത് പറഞ്ഞ് കേട്ടിട്ടുണ്ടോ? മോദി തുറന്നടിച്ചു.
ആലത്തൂർ നിയോജക മണ്ഡലത്തിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഞെട്ടിക്കുന്ന ഈ വസ്തുതകൾ പൊതു ജനങ്ങളോട് പങ്ക് വച്ചത്.








