ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം. നാലാം സ്ഥാനം കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചിക്കാരൻ . എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാറാണ് ഈ അഭിമാനനേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഐപിഎസ് ലഭിച്ച സിദ്ധാർത്ഥ് നിലവിൽ ഹൈദരാബാദിൽ പരിശീലനത്തിലാണ്.
വീട്ടുകാർ അറിയാതെയാണ് സിദ്ധാർത്ഥ് പരീക്ഷ എഴുതിയത്. ചിന്മയ കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പൽ രാംകുമാറാണ് സിദ്ധാർത്ഥിന്റെ അച്ഛൻ. സഹോദരൻ ആദർശ് കുമാർ ഹൈക്കോടതിയിൽ അഭിഭാഷകനാണ്.
ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം അനിമേശ് പ്രദാൻ , മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഡൊണൂരു അനന്യ റെഡ്ഢിയാണ്. മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ബെൻജോ പി ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), മഞ്ജുഷ ബി.ജോർജ് (195) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികൾ.
Discussion about this post