ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ മിന്നും വിജയം നേടി ശൈശവ വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി. 440ൽ 421 മാർക്ക് നേടിയാണ് ജി നിർമ്മല എന്ന പെൺകുട്ടി വിജയിച്ചത്.കുർണൂൽ കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ജി നിർമ്മല. പാവപ്പെട്ടവർക്കായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബോഡിംഗ് സ്‌കൂളാണിത്.
പരീക്ഷയിൽ ഉന്നതവിജയം നേടിയ നിർമ്മലയെ അഭിനന്ദിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തിആന്ധ്രാപ്രദേശ് ഇന്റർമീഡിയറ്റ് ബോർഡ് നടത്തിയ ഒന്നാം വർഷ ഇന്റർ മീഡിയറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാർത്ഥി ജി നിർമലയ്ക്ക് അഭിനന്ദനം,” വിദ്യാഭ്യാസ മന്ത്രാലയം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.ഭാവിയിൽ ഒരു ഐപിഎസ് ഓഫീസർ ആകണമെന്നാണ് നിർമ്മലയുടെ ആഗ്രഹം. നിർമ്മലയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് നിർമ്മലയുടേത്. നിർമ്മലയുടെ മൂന്ന് സഹോദരിമാരേയും മാതാപിതാക്കൾ വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചയച്ചിരുന്നു. നിർമ്മലയുടെ വിവാഹവും അവർ ഉറപ്പിച്ചി രുന്നു. നിർമ്മലയെ പഠിപ്പിക്കാനുള്ള കഴിവില്ലെന്നും പ്രദേശത്ത് വേറെ കോളേജുകളൊന്നുമില്ലാത്തതിനാൽ ദൂരേക്ക് വിട്ട് പഠിപ്പിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ നിർമ്മലയോട് പറഞ്ഞിരുന്നു.എന്നാൽ നിർമ്മല വിവാഹത്തിന് തയ്യാറായില്ല. ഒരു പൊതുപരിപാടിയ്ക്കിടെ വൈഎസ്ആർസിപി നേതാവായ വൈ. സായ്പ്രസാദ് റെഡ്ഡിയെ കണ്ട നിർമ്മല തന്റെ അവസ്ഥ അദ്ദേഹത്തോട് പറഞ്ഞു. ഇത് മനസിലാക്കിയ അദ്ദേഹം ജില്ലാ കളക്ടർ ജി. ശ്രുജനയോട് നിർമ്മലയുടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post