Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മനുഷ്യാവകാശ പ്രവർത്തകരുടെ പേരുകൾ യു എൻ ഉദ്യോഗസ്ഥർ ചൈനക്ക് ചോർത്തിക്കൊടുത്തു ; ഗുരുതര വെളിപ്പെടുത്തലുമായി മുൻ യു എൻ ഉദ്യോഗസ്ഥ

പേരുകൾ നല്കപ്പെട്ടതിനെ തുടർന്ന് പല മനുഷ്യാവകാശ പ്രവർത്തകരെയും പിന്നീട് കാണാതായി. പലരും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടക്കപ്പെട്ടു, എമ്മ വെളിപ്പെടുത്തി.

by Brave India Desk
Apr 17, 2024, 12:38 pm IST
in News, UK, International
Share on FacebookTweetWhatsAppTelegram

മനുഷ്യാവകാശ പ്രവർത്തകരുടെ പേരുകൾ യു എൻ ഉദ്യോഗസ്ഥർ ചൈനക്ക് ചോർത്തിക്കൊടുത്തു ; ഗുരുതര വെളിപ്പെടുത്തലുമായി മുൻ യു എൻ ഉദ്യോഗസ്ഥ

ലണ്ടൻ: ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ യു എൻ ഉദ്യോഗസ്ഥ. ഐക്യരാ രാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസിനെ നിയന്ത്രിക്കുന്നത് ചൈനയാണ്. അതിന്റെ പ്രസിഡന്റുമാരെയടക്കം പണം കൊടുത്ത് ചൈന വശത്താക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പല പോളിസികളെയും ചൈന ഇത്തരത്തിൽ സ്വാധീനിച്ചു. കൂടാതെ ചൈനയിൽ രഹസ്യമായി പ്രവർത്തിക്കുന്ന പല സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും പേരുകൾ യു എൻ ഉദ്യോഗസ്ഥർ തന്നെ ചൈനീസ് ഭരണകൂടത്തിന് ചോർത്തി കൊടുത്തു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ഉയിഗർ മുസ്ലീങ്ങളുടെ കേസിൽ ഇടപെടൽ നടത്തുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ പേര് വിവരങ്ങളാണ് ഐക്യ രാഷ്ട്ര സഭാ ഉദ്യോഗസ്ഥർ ചൈനക്ക് ചോർത്തി കൊടുത്തത്. ഇവരിൽ പലരെയും പിന്നീട് കാണാതായി.

മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അഥവാ (OHCHR) നെയാണ് പണം കൊടുത്ത് ചൈന അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്ന വെളിപ്പെടുത്തലാണ് എമ്മ നടത്തിയിരിക്കുന്നത്. ചൈനയും മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസും തമ്മിൽ അസ്വസ്ഥതയുളവാക്കുന്ന ഒരു ബന്ധം ഉണ്ടെന്നാണ് എമ്മ തുറന്ന് പറഞ്ഞത്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ നടന്ന ചർച്ചകൾ ചൈന തങ്ങൾക്ക് അനുകൂലമാക്കി മാറ്റി. ഇതിനു വേണ്ടി ചൈനീസ് ഭരണകൂടം ഈ പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്ന ജനറൽ അസംബ്ലിയുടെ രണ്ട് പ്രസിഡൻ്റുമാർക്ക് കൈക്കൂലി നൽകി. ഇതിനെ തുടർന്ന് ഒടുവിൽ പുറത്ത് വന്ന അന്തിമ റിപ്പോർട്ട് ചൈനക്ക് അനുകൂലമായിരുന്നു. മാത്രമല്ല തായ്‌വാനുമായി നയതന്ത്രബന്ധമുള്ള സംസ്ഥാനങ്ങളിൽ അങ്ങനെ നൽകുന്ന പണം ചെലവഴിക്കരുതെന്ന് യുഎൻ ഏജൻസികളിലുടനീളം ചൈന ഒരു രഹസ്യ വ്യവസ്ഥ ചുമത്തുന്നുവെന്നും തെളിവുകൾ സഹിതം എമ്മ വെളിപ്പെടുത്തി.

അപകടകരമായ ആനുകൂല്യങ്ങളാണ് ഇത്തരത്തിൽ യു എൻ ഉദ്യോഗസ്ഥർക്ക് പണം നൽകി കൊണ്ട് ചൈന നേടിയെടുക്കുന്നത്. ഈ ആനുകൂല്യങ്ങൾ യുഎന്നിനെ ചൈനീസ് ദേശീയ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ഉപകരണമാക്കി മാറ്റി.

കൂടാതെ മനുഷ്യാവകാശ സമ്മേളനങ്ങൾക്ക് ഒത്തു ചേരുന്ന പ്രവർത്തകരുടെ വിവരങ്ങളും ചില യു എൻ ഉദ്യോഗസ്ഥർ ചൈനക്ക് ചോർത്തി നൽകി എന്നും എമ്മ തെളിവുകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്.

യുഎൻ സെക്രട്ടേറിയറ്റ് മുൻകൂറായി ചൈനയ്ക്ക് എൻജിഒ പ്രതിനിധികളുടെ പേരുകൾ നൽകിയ കേസുകളിൽ, അവരുടെ കുടുംബാംഗങ്ങളെ ഉടൻ തന്നെ ചൈനീസ് പോലീസ് സന്ദർശിക്കുകയും, കുടുംബാംഗങ്ങളെ ഉപയോഗിച്ച് അവരുടെ വാദങ്ങൾ നിർത്താൻ ഫോൺ ചെയ്യിപ്പിക്കുകയും ചെയ്തു

പേരുകൾ നല്കപ്പെട്ടതിനെ തുടർന്ന് പല മനുഷ്യാവകാശ പ്രവർത്തകരെയും പിന്നീട് കാണാതായി. പലരും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടക്കപ്പെട്ടു, എമ്മ വെളിപ്പെടുത്തി.

യുകെ പാർലമെൻ്റിൻ്റെ വിദേശകാര്യ സമിതി അന്വേഷണത്തിൻ്റെ ഭാഗമായി ലഭിച്ച രേഖാമൂലമുള്ള തെളിവുകൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന എമ്മ റെയ്‌ലി പത്ര സമ്മേളനത്തിലൂടെയാണ് ചൈന ഐക്യരാഷ്ട്ര സഭയിൽ നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾ തുറന്ന് പറഞ്ഞത്

Tags: Uyghur MuslimsUCHCRchina
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology