എറണാകുളം : വാട്ടർ മെട്രോ ഇനി ഫോർട്ട് കൊച്ചിയിലേക്ക് . ഈ മാസം 21 മുതലാണ് സർവ്വീസ് ആരംഭിക്കുക . ഹൈക്കോടതി-ഫോർട്ടു കൊച്ചി പാതയിലാണ് സർവീസ്. അരമണിക്കൂർ ഇടവേളയിലാകും സർവീസ് നടക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. കൂടാതെ കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തിരുന്നു.
കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 25 നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ചത്.












