തൃശ്ശൂർ : തൃശ്ശൂരിലെ ആനപ്രേമികൾ ഏറെ കാത്തിരുന്ന വാർത്തയെത്തി. തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് ലഭിച്ചു. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റർ ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതിനുള്ള ഫിറ്റ്നസ് അനുമതി നൽകിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടന്ന വിവിധ പൂരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
നാളെ നടക്കുന്ന തൃശൂർ പൂരത്തിന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരിക്കും
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാൻ ഒരുങ്ങുന്നത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് രാമചന്ദ്രന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/04/psx_20240418_213724-750x422.jpg)







