മുംബൈ : മഹാരാഷ്ട്രയിലെ മാധ ലോക്സഭാ മണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സമർപ്പണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. യമരാജന്റെ വേഷത്തിൽ പോത്തിന്റെ പുറത്തു കയറി വന്നാണ് ഇദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മാധ ലോക്സഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാം ഗെയ്ക്വാദ് ആണ് ഇത്തരത്തിൽ വ്യത്യസ്ത വേഷത്തിലെത്തി ശ്രദ്ധേയനായത്.
രാം ഗെയ്ക്വാദിന്റെ യമരാജ വേഷം കണ്ട് കൗതുകം തോന്നി വലിയൊരു ജനക്കൂട്ടം തന്നെ അദ്ദേഹത്തിന് ചുറ്റും കൂടി. ഇത്തരത്തിൽ കൂട്ടമായി എത്തിയ ജനവലിയോടൊപ്പം ആണ് ഇദ്ദേഹം കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. കളക്ടർ നാമനിർദ്ദേശപത്രിക ശരിവയ്ക്കുകയാണെങ്കിൽ ഇദ്ദേഹത്തിന് മാധ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയുന്നതാണ്.
ശക്തമായ ബിജെപി-എൻസിപി പോരാട്ടം നടക്കുന്ന മണ്ഡലമാണ് മാധ. ഇത്തരത്തിൽ ഒരു വ്യത്യസ്ത വേഷവുമായി എത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയം ആയിട്ടുണ്ട്. അഴിമതി അവസാനിപ്പിക്കുക, മാറാത്ത ക്വാട്ട ഉറപ്പാക്കുക എന്നിവ നടപ്പിലാക്കാനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്നാണ് രാം ഗെയ്ക്വാദ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇദ്ദേഹം നടത്തുന്ന നാടകമാണ് ഇതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുവരുന്ന അഭിപ്രായം.
Discussion about this post