ഇടുക്കി : ഇടുക്കിയിൽ വീടിന്റെ ജപ്തി നടപടികൾക്കിടയിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം. ഇടുക്കി നെടുംകണ്ടത്താണ് സംഭവം നടന്നത്. ബാങ്ക് ജപ്തി നടപടികൾക്ക് വന്ന സമയത്ത് വീട്ടമ്മ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
നെടുംകണ്ടം സ്വദേശിനിയായ ഷീബ ദിലീപ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഷീബയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പോലീസുകാർക്കും പൊള്ളലേറ്റു. ഗ്രേഡ്സ് എസ്ഐ ആയ ബിനോയ്, വനിതാ സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.








