ചെന്നൈ : 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ തമിഴ്‌നാട്ടിലെ 39 പാർലമെന്റ് മണ്ഡലങ്ങളിലും മൊത്തം 69. 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം , ധർമ്മപുരി മണ്ഡലത്തിൽ 81.48 ശതമാനം പൊളിംഗ് രേഖപ്പെുത്തി. തിരുവള്ളൂർ 68. 31 , ചെന്നൈ നോർത്ത് 60. 13 , ചെന്നൈ സൗത്ത് 54. 27 , ചെന്നൈ സെൻട്രൽ 53. 91 , ശ്രീംപെരുപുത്തൂർ 60. 21 , കാഞ്ചീപുരം 71.55 , ആരക്കോണം 74.08 , വെല്ലൂർ 73. 42 , കൃഷ്ണഗിരി 71.31 , തിരുവണ്ണാമലൈ 73. 88 , സേലം 78. 13 , നാമക്കൽ 78. 16 , കോയമ്പത്തൂർ 64. 81 , പൊള്ളാച്ചി 70.70 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.
പശ്ചിമ ബംഗാളിലാണ് ഈ വർഷം റെക്കോർഡ് പോളിംഗ് നടന്നത്. ബംഗാളിൽ 78 ശതമാനം പോളിംഗ് ആണ് നടന്നത്. പശ്ചിമബംഗാളിനെ കൂടാതെ പുതുച്ചേരി, അസം എന്നിവിടങ്ങളിലും 70 ശതമാനത്തിന് മുകളിൽ പോളിംഗ് നടന്നു. മേഘാലയയിൽ 69.91 ശതമാനവും മണിപ്പൂരിൽ 68.47 ശതമാനവും സിക്കിമിൽ 68.06 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബീഹാറിൽ മാത്രമാണ് 50 ശതമാനത്തിന് താഴെ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
ജൂൺ ഒന്നു വരെയായി 7 ഘട്ടങ്ങളിൽ ആയാണ് ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നത്.
Discussion about this post