ലക്‌നൗ: കോൺഗ്രസിൽ നിന്നും രാജിവച്ച് പ്രിയങ്കാ വാദ്രയുടെ വിശ്വസ്തൻ. മുതിർന്ന നേതാവ് തജീന്ദർ സിംഗ് ബിട്ടുവാണ് കോൺഗ്രസ് വിട്ടത്. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അദ്ദേഹം രാജിക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് കൈമാറി.
രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ഹിമാചൽ പ്രദേശിലെ എഐസിസിയുടെ ചുമതലയുള്ള നേതാവായിരുന്നു ബിട്ടു. ഈ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി അദ്ദേഹം അറിയിച്ചത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി വർഷങ്ങളായി തുടർന്നിരുന്ന ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയുടെ ചുമതലയും ഒഴിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിട്ടു പാർട്ടിവിട്ടത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രിയങ്കാ വാദ്രയുടെ അടുത്ത അനുയായി തന്നെ രാജിവച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാർട്ടിവിട്ട ബിട്ടു ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കാളുമായി അദ്ദേഹം ചർച്ച നടത്തിയെന്നാണ് സൂചന.
Discussion about this post