മുംബൈ: പ്രതിപക്ഷ കക്ഷിയായ ഇൻഡി സഖ്യത്തിന്റെ പരിതാപകരമായ അവസ്ഥ വിവരിച്ച് കേന്ദ്ര മന്ത്രിയും മുംബൈ നോർത്തിൽ നിന്നുള്ള ലോക് സഭാ സ്ഥാനാർത്ഥിയുമായ പിയൂഷ് ഗോയൽ. പ്രതിപക്ഷം മുഴുവൻ ആഴമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണെന്നും അതിൽ പകുതിയിലധികം നേതാക്കളും ഇപ്പോൾ പുറത്തിറങ്ങി നടക്കുന്നത് ജാമ്യത്തിലാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് പിയൂഷ് ഗോയൽ. ദേശീയ വാർത്താ ഏജൻസി ആയ എ എൻ ഐ ക്ക് കൊടുത്ത അഭിമുഖത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് പിയൂഷ് ഗോയൽ രംഗത്ത് വന്നിരിക്കുന്നത്.
അങ്ങേയറ്റം നിരാശയിലാണ് രാജ്യത്തെ പ്രതിപക്ഷം. അത് കൊണ്ട് തന്നെ രാജ്യത്തെ എങ്ങനെ വിഭജിക്കാമെന്നും അഴിമതിക്കാരെ എങ്ങനെ രക്ഷിക്കാം എന്നും മാത്രമാണ് അവർ ചിന്തിക്കുന്നത്. രാജ്യത്തിൻറെ ഭാവി എങ്ങനെയാകും എന്ന് പോലും ചിന്തിക്കാൻ സാധിക്കാത്ത കഴിയാത്തവണ്ണം ദുർബലരാണവർ. വെറുതെ വിവാദങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ പണി. അത് കൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ അവർക്ക് ഇപ്പോൾ ഒരു വിശ്വാസതയും ഇല്ല പിയൂഷ് ഗോയൽ പറഞ്ഞു.
Discussion about this post