ബംഗളൂരു: കഴിഞ്ഞ മാസം ബംഗളൂരുവിനെ ഞെട്ടിച്ച കഫേ സ്‌ഫോടനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് പ്രതികളാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ളത്.
നിലവിൽ, കേസുമായി ബന്ധമുള്ള ‘കേണൽ’ എന്ന രഹസ്യനാമമുള്ള അവരുടെ ഓൺലൈൻ ഹാൻഡ്ലറെ തിരിച്ചറിയാൻ ശ്രമിക്കുകയാണ് അന്വേഷമ ഏജൻസി.
201920ൽ ഐഎസ് അൽ-ഹിന്ദ് മൊഡ്യൂളുമായുള്ള ബന്ധം മുതൽ മുഖ്യ ആസൂത്രകൻ അബ്ദുൾ മതീൻ താഹ, ബോംബെറെന്ന് ആരോപിക്കപ്പെടുന്ന മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരുമായി കേണൽ ബന്ധപ്പെട്ടിരുന്നതായി അധികൃതർ സംശയിക്കുന്നു.
ദക്ഷിണേന്ത്യയിലെ നിരവധി യുവാക്കളെ ക്രിപ്റ്റോ വാലറ്റുകൾ വഴി പണം അയയ്ക്കുന്നതിനു പുറമേ, മതപരമായ കെട്ടിടങ്ങൾ, ഹിന്ദു നേതാക്കൾ, പ്രമുഖ സ്ഥലങ്ങൾ എന്നിവയ്ക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചതിന് പിന്നിലെ പ്രധാന വ്യക്തി ഇയാളാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പിന്റെ ചെറിയ മൊഡ്യൂളുകൾ സൃഷ്ടിച്ച് ഭീകര പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐ (ഇന്റർ സർവീസസ് ഇന്റലിജൻസ് ഏജൻസി)യുമായുള്ള ”കേണലിന്റെ” ബന്ധത്തെ ഏജൻസികൾ തള്ളിക്കളയുന്നില്ല.
Discussion about this post