ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ മകളെ മുൻ സഹപാഠിയായ ഫയാസ് പ്രണയ നൈരാശ്യത്തിന്റെ പേരിൽ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്തിയ കേസിൽ മെല്ലെ പോക്ക് നയം തുടർന്ന് കോൺഗ്രസ്സ്. രാജ്യത്ത് ലവ് ജിഹാദ് ഇല്ലെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കെയാണ് കൺ മുന്നിൽ ഒരു ഹിന്ദു പെൺകുട്ടിയെ തന്റെ ഇഷ്ടത്തിന് വഴങ്ങാത്തതിന്റെ പേരിൽ ഒരു മുസ്‌ലിം മുൻ സഹപാഠി കൊലപ്പെടുത്തിയത്.
കൊല നടന്നത് സ്വന്തം പാർട്ടിയിൽ പെട്ട ഒരാളുടെ മകളായിരുന്നിട്ട് പോലും ന്യൂന പക്ഷ പ്രീണനത്തിന്റെ പേരിൽ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുകയാണ് കോൺഗ്രസ് എന്ന് വ്യക്തമാക്കി കൊണ്ട് മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യെദ്യൂരപ്പ രംഗത്ത് വന്നു.
“സംസ്ഥാന സർക്കാർ ഈ വിഷയത്തെ കുറിച്ച് ചിന്തിക്കുന്നേ ഇല്ല , അവർ ഇത് ഗൗരവമായി എടുക്കുന്നു പോലും ഇല്ല , അവർ ഇത് ഗൗരവമായി കാണുകയും തുടർനടപടികൾ സ്വീകരിക്കുകയും വേണം,” യെദ്യൂരപ്പ പറഞ്ഞു.
ഹൂബ്ലി-ധാരാവാഡ് കോളേജ് കാമ്പസിലാണ് സംഭവം നടന്നത്, പ്രഥമദൃഷ്ട്യാ ഇതൊരു ലൗ ജിഹാദ് കേസാണെന്ന് വ്യക്തമാണെന്ന് ബിജെപി കർണാടക പ്രസിഡൻ്റ് ബി വൈ വിജയേന്ദ്ര ദേശീയ വാർത്താ ഏജൻസി ആയ എഎൻഐയോട് വ്യക്തമാക്കിയിരുന്നു എന്നാൽ അന്വേഷണത്തിലേക്ക് കടക്കാതെ കുറ്റക്കാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു
Discussion about this post