മലപ്പുറം : നിലമ്പൂരിൽ കാണാതായ പെൺകുട്ടിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാറിലെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കണ്ടിലപ്പാറ സ്വദേശിനിയായ അഖില എന്ന 17 വയസ്സുകാരിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ ആയിരുന്നു അഖിലയെ കാണാതായിരുന്നത്.
അഖിലയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ചാലിയാറിലെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കണ്ടിലപ്പാറയിലെ വനവാസി കുടുംബത്തിലെ അംഗമാണ് മരിച്ച അഖില.
Discussion about this post