ജയ്‌പൂർ: പാർലമെന്റിലേക്കെത്തുവാൻ രാജ്യസഭാ സീറ്റ് എന്ന മാർഗ്ഗം ഉപയോഗിച്ച സോണിയാ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജലോറിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവേയാണ് ജനവിധി തേടാതെ നേരിട്ട് പാർലമെന്റിലേക്കെത്തുന്ന കോൺഗ്രസ് നേതാക്കളുടെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചത്.
കോൺഗ്രസ് ആദ്യം ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നേതാവിനെ (കെസി വേണുഗോപാൽ) രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് അയച്ചു ; തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനായിരുന്നു രാജസ്ഥാനിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ഊഴം. അദ്ദേഹമാണെങ്കിൽ വളരെക്കാലമായി രോഗബാധിതനായിരുന്നു. അതിനാൽ തന്നെ രാജസ്ഥാനിൽ ആരും തന്നെ അദ്ദേഹത്തെ കണ്ടിരിക്കാൻ സാദ്ധ്യതയില്ല. ഇപ്പോൾ രാജസ്ഥാൻ വീണ്ടും കോൺഗ്രസിൻ്റെ സഹായത്തിനെത്തിയിരിക്കുന്നു. മറ്റൊരു കോൺഗ്രസ് നേതാവ് (സോണിയ ഗാന്ധി) രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ”
ആർക്കാണോ തിരഞ്ഞെടുപ്പ് നേരിടാനാകാതെ പാർലമെന്റിലേക്ക് പോകാൻ ആഗ്രഹം അവർക്ക് എന്നും രാജസ്ഥാൻ പിന്തുണയുമായി എത്തുന്നു. മോദി പറഞ്ഞു.
60 വർഷമായി കോൺഗ്രസ് അധികാരത്തിലായിരുന്നു, ഒരുകാലത്ത് 400 സീറ്റുകൾ നേടിയിരുന്ന അവർക്ക് , എന്നാൽ ഇന്ന് 300 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പോലും കണ്ടെത്താൻ കഴിയുന്നില്ല, അവർ ചെയ്ത തെറ്റിൻ്റെ വിലയാണ് അവർ നൽകുന്നത്. മോദി തുറന്നടിച്ചു.
Discussion about this post