ബംഗളൂരു : കർണാടകയിൽ ലൗ ജിഹാദിനിരയായി കൊല്ലപ്പെട്ട നേഹ ഹിരേമത്തിന്റെ കുടുംബത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ സന്ദർശനം നടത്തി. കർണാടകയിലെ ഹുബ്ബാലിയിലുള്ള ബിവിബി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന നേഹയെ മുൻ സഹപാഠിയായിരുന്ന മുഹമ്മദ് ഫയാസ് ക്യാമ്പസിൽ വച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കോൺഗ്രസ് കൗൺസിലറായ നിരഞ്ജൻ ഹിരേമത്തിന്റെ മകളാണ് കൊല്ലപ്പെട്ട നേഹ. തന്റെ മകൾക്ക് നേരെ നടന്നത് ലൗ ജിഹാദ് ആണെന്ന് പിതാവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ വാദങ്ങൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ നിഷേധിക്കുകയായിരുന്നു.
നേഹയുടെ കുടുംബത്തെ സന്ദർശിച്ച ജെപി നദ്ദ സംഭവത്തിൽ അനുശോചനങ്ങൾ അറിയിക്കുകയും നീതി ലഭിക്കാൻ കൂടെയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പുനൽകുകയും ചെയ്തു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങളുടെ ഭാഗമായാണ് സംഭവം ലൗ ജിഹാദ് അല്ല എന്ന് പറയുന്നതെന്ന് ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. കർണാടകയിലെ കോൺഗ്രസ് സർക്കാർ തീവ്രവാദികളോടും സാമൂഹികവിരുദ്ധരോടും മൃദുസമീപനം കാണിക്കുന്നതാണ് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമെന്നും ജെപി നദ്ദ അഭിപ്രായപ്പെട്ടു.
Discussion about this post