കൊൽക്കത്ത: തിങ്കളാഴ്ച ഒരു വലിയ വെളിപ്പെടുത്തൽ നടത്താനുണ്ട് എന്ന് ബി ജെ പി ബംഗാൾ അദ്ധ്യക്ഷൻ സുവേന്ദു അധികാരി പറഞ്ഞതിന് പിന്നാലെ വലിയ പരിഭ്രാന്തയിലായിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇതേ തുടർന്ന് തനിക്കും അനന്തരവൻ അഭിഷേക് ബാനർജിക്കും എതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഗൂഢാലോചന നടത്തുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച ആരോപിച്ചു, തങ്ങൾ ബംഗാളിൽ സുരക്ഷിതരല്ലെന്നും തന്നെയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയെയും, അതായത് അവരുടെ മരുമകനെയും ബിജെപി ലക്ഷ്യമിടുന്നതായും അവർ അവകാശപ്പെട്ടു.
തൃണമൂൽ കോൺഗ്രസിനെയും അതിന്റെ ഉന്നത നേതാക്കളെയും വിറപ്പിക്കാൻ തക്കവണ്ണമുള്ള ഒരു വലിയ സ്ഫോടനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പരാമർശങ്ങൾ മമത ബാനർജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ബലുർഘട്ട് ലോക്‌സഭാ സീറ്റിലെ കുമാർഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ തൃണമൂൽ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും പശ്ചിമ ബംഗാളിലെ ജനങ്ങളോടും ജാഗ്രത പാലിക്കാൻ മമത ബാനർജി ആവശ്യപ്പെട്ടു.
ബിജെപി എന്നെയും അഭിഷേകിനെയും ലക്ഷ്യമിടുന്നു, ഞങ്ങൾ സുരക്ഷിതരല്ല, എന്നാൽ കാവി പാർട്ടിയുടെ ഗൂഢാലോചനയെ ഞങ്ങൾ ഭയപ്പെടുന്നില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും പശ്ചിമ ബംഗാളിലെ ജനങ്ങൾക്കുമെതിരായ ഗൂഢാലോചനക്കെതിരെ ജാഗ്രത പാലിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” അവർ പറഞ്ഞു.
.
Discussion about this post