ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ ശിവസേന. മാഞ്ചിയെ പിന്തുണയ്ക്കുന്നത് വലിയ പാപമാണെന്നാണ് ശിവസേന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് പരാമര്‍ശം.
അധികാരത്തിലേറിയ ദിവസം മുതല്‍ തന്നെ പരിചയമില്ലാത്ത രാഷ്ട്രീയകാരനെപ്പോലെയായിരുന്നു മാഞ്ചിയുടെ പെരുമാറ്റം. അഴിമതിയെ തുറന്നു പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാറിനെതിരായ ഒരായുധമാണ് ബിജെപിക്ക് മാഞ്ചി. അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയത്തിന്റെ ഇരുണ്ടവശത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. അതൊരു പാപമാണെന്നും സാമ്നയില്‍ പറയുന്നു.
Discussion about this post