ഇസ്ലാമാബാദ്; പാകിസ്താൻ സന്ദർശനം ആരംഭിച്ച് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി.ഈ മാസം ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തിയ് ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് റെയ്സിയുടെ പാകിസ്താൻ സന്ദർശനം.
ഇറാൻ പ്രസിഡന്റിനൊപ്പം ഭാര്യയും വിദേശകാര്യ മന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും വലിയ ബിസിനസ്സ് പ്രതിനിധികളും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് വിദേശകാര്യ ഓഫീസ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സന്ദർശന വേളയിൽ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സെനറ്റ് ചെയർമാൻ സയ്യിദ് യൂസഫ് റാസ ഗില്ലാനി, നാഷണൽ അസംബ്ലി സ്പീക്കർ സർദാർ സാദിഖ് എന്നിവരുമായി പ്രസിഡന്റ് റൈസി കൂടിക്കാഴ്ച നടത്തും. ലാഹോറും കറാച്ചിയും സന്ദർശിച്ച് പ്രവിശ്യാ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
മിഡിൽ ഈസ്റ്റിലെ അസ്വസ്ഥതകൾക്ക് നടുവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റൈസിയുടെ പാകിസ്താൻ സന്ദർശനം. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഭീകരതയുടെ പൊതുവായ ഭീഷണിയെ ചെറുക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും റൈസിയും ഷെരീഫും ചർച്ച ചെയ്യും. ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണം നടത്തിയതിന് ഇറാൻ അമേരിക്കയിൽ നിന്ന് ഉപരോധം നേരിടുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഇറാന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Discussion about this post