തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ പുതിയ തീരുമാനവുമായി കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു.
30.04.2024 വരെ ബംഗളൂരു നിന്നുമുള്ള അധിക സർവ്വീസുകൾ:
1) 19.46 ബംഗളൂരു – കോഴിക്കോട് (S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:16 ബംഗളൂരു – കോഴിക്കോട് (S/EXP)(കുട്ട മാനന്തവാടി വഴി)
3) 21.15 ബംഗളൂരു – കോഴിക്കോട് (S/Dlx.)(കുട്ട, മാനന്തവാടി വഴി)
4) 20.45 ബംഗളൂരു – മലപ്പുറം(S/Dlx.)(കുട്ട, മാനന്തവാടി വഴി)
5) 18.45 ബംഗളൂരു – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6) 19.30 ബംഗളൂരു – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.10 ബംഗളൂരു – കോട്ടയം (S/Dlx)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8)19:15 ബംഗളൂരു -കോട്ടയം (S/DIX)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9) 21.45 ബംഗളൂരു – കണ്ണൂർ (S/Dlx.) (ഇരിട്ടി വഴി)
10) 22:30 ബംഗളൂരു – കണ്ണൂർ (S/DIx)(ഇരിട്ടി വഴി)
28.04.2024 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ:
1) 21.15 കോഴിക്കോട് – ബംഗളൂരു (S/Dlx.)(മാനന്തവാടി, കുട്ട വഴി)
2) 22.30 കോഴിക്കോട് – ബംഗളൂരു (S/Dlx.)(മാനന്തവാടി, കുട്ട വഴി)
3) 20:45 കോഴിക്കോട് – ബംഗളൂരു (S/ExP) (മാനന്തവാടി, കുട്ട വഴി)
4) 20.00 മലപ്പുറം – ബംഗളൂരു (S/Dlx)(മാനന്തവാടി, കുട്ട വഴി)
5) 18.35 എറണാകുളം – ബംഗളൂരു (S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
6) 19.05 എറണാകുളം – ബംഗളൂരു (S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
7) 18.10 കോട്ടയം – ബംഗളൂരു (S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
8)19.10കോട്ടയം – ബംഗളൂരു (S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
9) 22:10 കണ്ണൂർ – ബംഗളൂരു (S/DIx)(ഇരിട്ടി വഴി)
10) 21:50 കണ്ണൂർ – ബംഗളൂരു (S/Dlx)(ഇരിട്ടി വഴി)
www.onlineksrtcswift. com എന്ന വെബ്സൈറ്റു വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പു വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ബന്ധപ്പെടാം. നമ്പറുകൾ: എറണാകുളം – 0484 2372033, കോഴിക്കോട് – 0495 2723796, കണ്ണൂർ – 0497 2707777, മലപ്പുറം – 0483 2734950.
Discussion about this post