ടി.പി വധക്കേസ്: കെ.കെ രമ ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

Published by
Brave India Desk

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആര്‍.എം.പി നേതാവ് കെ.കെ രമ കൂടിക്കാഴ്ച നടത്തി. രാവിലെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ടി.പി വധക്കേസ് സി.ബി.ഐക്ക് വിടുന്ന വിഷയത്തില്‍ അനുകൂല മറുപടി ലഭിച്ചെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും രമ അറിയിച്ചു.

ടി.പി വധക്കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

Share
Leave a Comment