മുംബൈ: നൃത്തച്ചുവടുകൾക്ക് പ്രശംസയുമായി എത്തിയ ബോളിവുഡ് നടൻ ഷാരൂഖാന് നന്ദി പറഞ്ഞ് മോഹൻലാൽ. ഷാരൂഖ് ഖാന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെ എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഷാരൂഖിനെ അനുകരിക്കുക അസാദ്ധ്യമാണെന്നും മോഹൻലാൽ പറഞ്ഞു.
പ്രിയപ്പെട്ട ഷാരൂഖ് ഖാൻ. നിങ്ങളെ പോലെ മറ്റാർക്കും ചെയ്യാൻ കഴിയുക അസാദ്ധ്യമാണ്. കാരണം അനുകരണം അസാദ്ധ്യമാക്കുന്ന ജീവിതം ആണ് നിങ്ങളുടേത്. നല്ല വാക്കുകൾക്ക് നന്ദി. അത്താഴം മാത്രം മതിയോ?. പ്രാതലിലും നമുക്കൊരു സിന്ദാ ബന്ദാ ആയാലോ എന്നും മോഹൻലാൽ എക്‌സിൽ കുറിച്ചു. ഷാരൂഖ് ഖാന്റെ എക്‌സിലെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
നൃത്തച്ചുവടുകളിലൂടെ സിന്ദാ ബന്ദാ എന്ന ഗാനം മോഹൻലാൽ തനിക്ക് പ്രിയപ്പെട്ടത് ആക്കി എന്നായിരുന്നു ഷാരൂഖ് ഖാൻ പറഞ്ഞത്. മോഹൻ ലാൽ സ്‌റ്റേജിൽ ചെയ്തതിന്റെ പകുതി മാത്രമേ തനിക്ക് സിനിമയിൽ ചെയ്യാൻ സാധിച്ചുള്ളൂ. അത്താഴിത്ത് എന്നാണ് വരുന്നത് എന്നും ഷാരൂഖ് ചോദിച്ചിരുന്നു.
Discussion about this post