കൊച്ചി: തൃശൂർ പൂരം കുളമാക്കാൻ പോലീസ് നടത്തിയ ഇടപെടലിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈകോടതി. ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ചയാണ് വിഷയത്തിൽ വിശദീകരണം ലഭിക്കാൻ സ്റ്റേറ്റ് അറ്റോർണിയോട് നിർദ്ദേശിച്ചത്.
ഇക്കഴിഞ്ഞ തൃശൂർ പൂരം ക്ഷേത്രോത്സവത്തിനെത്തിയ ജനക്കൂട്ടത്തെയും കലാകാരന്മാരെയും നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർ അമിത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് തൃശൂർ സ്വദേശിയും ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹിയുമായ പി സുധാകരൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്
തൃശൂർ ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയും മതാചാരങ്ങളും ആചാരങ്ങളും തടയാനും അതുവഴി നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങൾ മനഃപൂർവം തടസ്സപ്പെടുത്താനും നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണ് സുധാകരൻ്റെ വാദം. ജാഥയ്ക്ക് മുന്നിൽ ‘കുത്തുവിളക്ക്’ പിടിച്ചവരിൽ ഒരാളെ പൊലീസ് മർദ്ദിച്ചതായി അദ്ദേഹം അവകാശപ്പെട്ടു
Discussion about this post