2026 ടി20 ലോകകപ്പിൽ ഇന്ത്യയുമായി ഏറ്റുമുട്ടുന്നതിനെച്ചൊല്ലി പുതിയ തന്ത്രവുമായി മുൻ പാകിസ്ഥാൻ നായകൻ റഷീദ് ലത്തീഫ്. ലോകകപ്പ് പൂർണ്ണമായും ബഹിഷ്കരിക്കുന്നതിന് പകരം ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ഒഴിവാക്കണമെന്നാണ് ലത്തീഫിന്റെ വിചിത്രമായ നിർദ്ദേശം.
Caught Behind എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ലത്തീഫ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇന്ത്യയ്ക്കെതിരായ മത്സരം ഒഴിവാക്കുന്നത് ഐസിസിയുടെ വരുമാനത്തെ വലിയ രീതിയിൽ ബാധിക്കുമെന്നും നിലവിലെ ക്രിക്കറ്റ് നിയമങ്ങളെ വെല്ലുവിളിക്കാൻ ഇതൊരു മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്നില്ലെങ്കിൽ ലോകകപ്പിന്റെ പകുതിയോളം വരുമാനം ഇല്ലാതാകുമെന്ന് ലത്തീഫ് അവകാശപ്പെടുന്നു. ലോകകപ്പിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനുള്ള പ്രതിഷേധത്തിനുള്ള സമയം കഴിഞ്ഞുപോയെന്നും ലത്തീഫ് സമ്മതിച്ചു. “ഇരുമ്പ് ചൂടാകുമ്പോൾ തന്നെ അടിക്കണമായിരുന്നു, ആ സമയം കഴിഞ്ഞ ആഴ്ചയായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്നത് സർക്കാർ തീരുമാനമാണെങ്കിൽ അത് ഐസിസിക്ക് അംഗീകരിക്കേണ്ടി വരുമെന്നും ഇല്ലെങ്കിൽ അതൊരു വലിയ പോരാട്ടത്തിന് വഴിവെക്കുമെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.













Discussion about this post