പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണ ദിനമായ ഇന്ന് കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട കോന്നിയിലാണ് അപകടം ഉണ്ടായത്. എൽഡിഎഫ് പ്രവർത്തകനായ ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി എന്ന 52 വയസ്സുകാരനാണ് മരിച്ചത്.
കോന്നിയിൽ നടന്ന കൊട്ടിക്കലാശ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. സിഐടിയു തൊഴിലാളിയാണ് മരിച്ച റെജി. ജീപ്പിൽ നിന്നും മറിഞ്ഞു വീണാണ് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രമാടം അമ്മൂമ്മ തോടിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. റെജി അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണതാണ് മരണത്തിന് കാരണമായത്. വള്ളിക്കോട് കോട്ടയത്ത് ചുമട്ടു തൊഴിലാളിയായി ജോലി ചെയ്യുന്നയാളാണ് റെജി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post