അഹമ്മദാബാദ്; രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനായി കോണ്ഡഗ്രസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വൻ വിവാദത്തിൽ. ഗുജറാത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായ പ്രതാപ് ദൂദത്ത് നടത്തിയ പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്. രാഹുൽ ശക്തിയില്ലാത്തയാൾ എന്ന് പരിഹസിച്ച ബിജെപി നേതാവ് ഭൂപത് ഭയാനിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് നടത്തിയ പരാമർശമാണ് വലിയ വിമർശനത്തിന് കാരണമായിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ പൗരുഷത്തിലാണോ സംശയം എങ്കിൽ നിങ്ങളുടെ സഹോദരിയെയും പെൺമക്കളെയും അവന്റെ അടുക്കലേക്ക് പറഞ്ഞയക്കൂ എന്നായിരുന്നു കോൺഗ്രസിന്റെ പരാമർശം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതാപ് ദദത്തിനെതിരെ നടപടിയെടുക്കണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് പുരുഷത്വം പരിശോധിക്കണമെങ്കിൽ നിങ്ങളുടെ സഹോദരിയോ മകളോ അദ്ദേഹത്തോടൊപ്പം കിടക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് ദൂദത്ത്. എന്തൊരു നീചമായ പ്രസ്താവന. ഇത് പ്രതാപ് ദൂദത്ത് പറഞ്ഞതല്ല. ഇത്തരം വാക്കുകൾ കോൺഗ്രസ് നേതാക്കളുടെ ഡിഎൻഎയിലുണ്ടെന്ന് ഗുജറാത്ത് ബിജെപി മീഡിയ സെൽ മേധാവി സുബിൻ ആശാര പറഞ്ഞു.
അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന ആം ആദ്മി പാർട്ടി എം.എൽ.എ ഭൂപത് ഭയാനിയാണ് രാഹുൽ ഗാന്ധിയുടെ നേതൃഗുണങ്ങളെ ചോദ്യം ചെയ്യുകയും പൗരുഷത്തെ ചോദ്യം ചെയ്യുകയും ചെയ്തത്. തിങ്കളാഴ്ച ജുനഗഢിൽ സംസാരിക്കവെയാണ് രാജ്യം ഒരു കാരണവശാലും ബലഹീനനായ രാഹുൽ ഗാന്ധിക്ക് കൈമാറേണ്ടെന്നും നരേന്ദ്രമോദി ശക്തനായ നേതാവാണെന്നുമായിരുന്നു പരാമർശം.
Discussion about this post