റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡിന് വീരമൃത്യു. മറ്റൊരു റിസർവ് ഗാർഡിന് പരിക്കേൽക്കുകയും ചെയ്തു.
ജോഗ്രാജ് കർമ്മ, പരശുറാം അലാമി എന്നിവർക്കാണ് വെടിയേറ്റത്. ദന്തേവാഡ ജില്ലയിലാണ് സംഭവം. രാത്രികാല പട്രാളിംഗിനിടെയാണ് വെടിവയ്പുണ്ടായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
അമിത രക്തസ്രാവത്തെ തുടർന്ന് ജോഗ്രാജ് കർമ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു. അലാമിയക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. ദന്തേവാഡ-നാരായണപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ഹന്ദവാഡ, ഹിതവാഡ ഗ്രാമങ്ങളിൽ കമ്യീണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post