ഭുവനേശ്വർ :ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. രണ്ട് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ബൗദ് ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. കാന്തമാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പർഹെൽ വനത്തിലാണ് വെടിവയ്പ്പ് നടന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
സംഭവസ്ഥലത്ത് നിന്ന് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങളും സുരക്ഷാസേന കണ്ടെടുത്തു. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post