കൊച്ചി: എന്‍.എന്‍.സി ലാവ്ലിനെതിരെ നടപടിയെടുക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നല്കിയ നോട്ടീസില്‍ മറുപടി നല്കാന് കമ്പനിയ്ക്ക് നാലാഴ്ചത്തെ സമയം കൂടി നല്‍കണം.
കമ്പനി ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ കൈമാറാണമെന്നും കോടതി നിര്‍ദേശിച്ചു. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സംസഥാന സര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് ലാവ്ലിന് ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ എന്തെന്നു കൃത്യമായി വ്യക്തമാക്കാതെയും തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാതെയുമാണ് കരമ്പട്ടികയില്പ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് എസ്എന്‍സി ലാവലിന്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച പ്രാഥമിക വാദം കേട്ടശേഷമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
Discussion about this post