കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുമായി പരിചയമുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ്. പല ഉന്നതരുടെയും ഫോണ്‍ നമ്പറുകള്‍ സരിതക്ക് നല്‍കിയിട്ടുണ്ടെന്നും സോളാര്‍ കമീഷന് മുന്‍പാകെ സലിംരാജ് മൊഴി നല്കി.
പാലാ കടപ്ലാമറ്റത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പൊതുപരിപാടിയില്‍ വെച്ചാണ് സരിതയെ ആദ്യമായി കണ്ടത്. ഫോണില്‍ സരിതയുമായി സംസാരിച്ചിട്ടുണ്ട്. സരിതക്ക് പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നുവെന്നും സലിംരാജ് പറഞ്ഞു.
അതേ സമയം സോളാര്‍ തട്ടിപ്പ കേസ് പ്രതി ബിജു രാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഭാര്യയെ കൊന്ന പ്രതിയെന്ന് ആക്ഷേപിച്ചാണ് കേസ്.
Discussion about this post