കൊല്ലം: എല്‍ഡിഎഫില്‍ ചേരണമെന്ന് ആവശ്യപ്പെട്ടവരെ ആര്‍എസ്പി പുറത്താക്കി. കൊല്ലം ജില്ലാ സെക്രട്ടറി ബിജു ലക്ഷ്മികാന്തന്‍,സംസ്ഥാന നേതാക്കളായ ബെന്നി, മനോജ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
നേരത്തെ ദേശീയ സമ്മേളനത്തില്‍ ആര്‍എസ്പി എല്‍ഡിഎഫിലേക്ക് പോകണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് ഇവര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് ദേശീയതലത്തില്‍ തങ്ങളുടെ പാര്‍ട്ടി ഇടതുപക്ഷത്തോടൊപ്പം തുടരുമ്പോള്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന യുഡിഎഫിന്റെ ഭാഗമായി അധികാരം പങ്കിടുന്നതിനെതിരെ ആര്‍എസ്പിയിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
Discussion about this post