തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. മത്സ്യത്തൊഴിലാളിയെ കാണാതെ ആയി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മീൻ പിടിയ്ക്കാനായി പോകുകയായിരുന്നു ജോണി. ഇതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ജോണിയ്ക്ക് പുറമേ അഞ്ച് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർ നീന്തി രക്ഷപ്പെട്ടു. ജോണിയ്ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post