തിരുവനന്തപുരം : മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കുള്ള പരസ്യ ടെസ്റ്റ് ഇന്ന് നടത്തും. 100 ലധികം ലൈസൻസ് നൽകുന്ന 15 പേരുടെ ടെസ്റ്റാണ് ഇന്ന് നടത്തുന്നത്. ഡൈവിംഗ് ടെസ്റ്റുകൾ നിയമാനുസരണം ചെയ്യാതെയാണ് ഈ ഉദ്യോഗസ്ഥർ ലൈസൻസ് നൽകുന്നതെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തൽ. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും വകുപ്പ് സംശയിക്കുന്നുണ്ട്. ഇതേ തുടർന്നാണ് പരസ്യ ടെസ്റ്റ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരം 100 ലധികം സൈൻസ് നൽകുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാകിയിരുന്നു. 15 ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് എത്താൻ ഗതാഗതകമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ ടെസ്റ്റ് നടത്തുന്ന ശൈലി പരിശോധിക്കാൻ മൂന്നംഗ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. 100 ടെസ്റ്റുകൾ ഒരു ഉദ്യോഗസ്ഥൻ ചെയ്യുന്നതെന്നറിയാനാണ് പരസ്യ പരീക്ഷ.
ഡ്രൈവിംഗ് സ്‌കൂളുകാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് ടെസ്റ്റ് നടത്തുന്നത്. സംസ്ഥാനത്തെ ഡ്രൈവിംഗ് പരിഷ്‌ക്കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂളുകാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും പ്രതിഷേധമുയർത്തുമ്പോഴാണ് പരസ്യമായ ഉദ്യോഗസ്ഥരുടെ പരീക്ഷ.
Discussion about this post