കണ്ണൂര്‍: കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്രയിൽ നിന്നും കാണാതായ അനില (36) യാണ് മരിച്ചത്. ഇവരെ അന്നൂരിലെ ഒരു വീട്ടിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭർത്താവ് പോലീസിന് പരാതി നൽകിയിരുന്നു. അടുത്ത ദിവസം മൃതദേഹം അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ബെറ്റിയും കുടുംബവും കഴിഞ്ഞദിവസങ്ങളിൽ വിനോദ യാത്രയിലായിരുന്നു. വിനോദയാത്ര പോകുന്നതിനാൽ വീട് നോക്കാൻ സുദർശൻ പ്രസാദ് എന്നയാളെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇയാളെ 22 കിലോമീറ്റര്‍ അകലെ കുറ്റൂർ ഇരൂളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ബെറ്റിയും കുടുംബവും
തിരികെ വീട്ടിലെത്തിയപ്പോഴാണു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും തമ്മില്‍ നല്ല ദൂരവ്യത്യാസമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post