തിരുവനന്തപുരം: സ്വന്തം അഴിമതികഥകള്‍ മറയ്ക്കാനാണ് കെ.ബാബു ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വന്തം അഴിമതി കഥകള്‍ മറയ്ക്കാനാണ് ബാബു സി.പി.എമ്മിനെ പഴി ചാരുന്നത്.
ബാബു ഉന്നയിക്കുന്ന തരത്തിലുള്ള യോഗം എവിടെയും നടന്നിട്ടില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ക്കോഴയില്‍ അന്വേഷണം തടുര്ന്നാല് അത് അവസാനിക്കുക മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ബിജു രമേശ് ആരോപണമുന്നയിച്ചതിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയാണെന്ന് രാജി പ്രഖ്യാപനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാബു ആരോപിച്ചിരുന്നു. ശിവന്‍കുട്ടി എം.എല്‍.എയുടെ വീട്ടില്‍ വെച്ച് ബാറുടമകളുമായി ചര്‍ച്ച നടന്നെന്നും കോടിയേരി ബാലകൃഷ്ണനും ആ യോഗത്തില്‍ പങ്കെടുത്തെന്നുമായിരുന്നു ആരോപണം.
Discussion about this post