സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ആശ്വാസ ജയം നേടി ഇന്ത്യ. ആറു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. കന്നി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും 99 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും 56 പന്തില്‍ 78 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും മികവിലാണ് ഇന്ത്യന്‍ ജയം.
അവസാന മല്‍സരത്തില്‍ ജയിച്ചെങ്കിലും പരമ്പര 4-1ന് ഓസീസ് നേരത്തെ സ്വന്തമാക്കിയിരുന്നു. നേരത്തെ, ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ചുറികളുടെ മികവില്‍ ഓസീസ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍: ഓസീസ് 3307, ഇന്ത്യ: 3314 (49.4).
കഴിഞ്ഞ നാല് ഏകദിനങ്ങളിലും ഇന്ത്യ മികച്ച ബാറ്റിങ് കാഴ്ച വെച്ചിരുന്നെങ്കിലും തോല്‍വിയായിരുന്നു ഫലം.
Discussion about this post