മുംബൈ: ബോളിവുഡ് നടന്‍ അനുപം ഖേര്‍ പത്മപുരസ്‌കാര യോഗ്യതാ പട്ടികയിലെന്ന് റിപ്പോര്‍ട്ടുകള്‍.. പുരസ്‌കാര നിര്‍ണയ സമിതി തയാറാക്കിയ പട്ടിക കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയും അന്തിമ തീരുമാനത്തിനായി പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് അയക്കുകയും ചെയ്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പട്ടികയില്‍ ബോളിവുഡില്‍നിന്നുള്ളവരില്‍ അനുപം ഖേറിനു പുറമെ അജയ് ദേവ്ഗണും പ്രിയങ്ക ചോപ്രയുമുണ്ടെന്നാണ് സൂചന.
ദാദ്രി, ഗോവിന്ദ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി സംഭവങ്ങളെ തുടര്‍ന്ന് അസഹിഷ്ണുതയെചൊല്ലി സാഹിത്യ, സിനിമാ മേഖലയിലുള്ളവര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത സംഭവം ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിലിരുത്തത്. കശ്മീര്‍ പണ്ഡിറ്റ് വിഷയത്തിലും അസഹിഷ്ണുതാ വിഷയത്തിലും അനുപം ഖേര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ബോളിവുഡിലെ പ്രമുഖ നടനായ അനുപം ഖേറിന് പത്മ അവാര്‍ഡിന് എല്ലാ യോഗ്യതയുമുണ്ടെന്നാണ് കേന്ദ്ര സക്കാര്‍ നിലപാട്. ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബി.ജെ.പി എം.പിയാണ്.
നടന്‍ അജയ് ദേവ്ഗണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ അനുഗ്രഹമുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളും നടനുമായി ബന്ധപ്പെട്ടവരും പറയുന്നത്. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് പിടിക്കാന്‍ അജയ് ദേവ്ഗണ്‍ രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ പദ്ധതി അംബാസിഡര്‍ പദവിയില്‍നിന്ന് കരാര്‍ കാലാവധിയുടെ പേരില്‍ നടന്‍ ആമിര്‍ ഖാനെ മാറ്റി പകരം കൊണ്ടുവന്നത് അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയെയുമാണ്. ബി.ജെ.പി സഹയാത്രികനായ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറുടെ പേരും പറഞ്ഞുകേള്‍ക്കുന്നു.
ഗസല്‍ ഗായകന്‍ തലത്ത് അസീസ്, പിന്നണി ഗായിക ശ്രേയാ ഘോഷാല്‍, ‘പികെ’, ‘മുന്നാ ഭായ്’ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി എന്നിവരും പത്മ പട്ടികയിലുണ്ട്.
Discussion about this post