മലപ്പുറം: മേൽമുറിയിൽ രണ്ട് പെൺകുട്ടികൾ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. പൊടിയാട് നിക്കാഹ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അഞ്ചും ആറും വയസ്സുള്ള കുട്ടികൾ ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉച്ചയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. കുട്ടികളുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടനെ തന്നെ നാട്ടുകാർ എത്തി ഇവരെ രക്ഷിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഇരുവർക്കും ജീവൻ നഷ്ടമാകുകയായിരുന്നു.
സഹോദരിമാരുടെ കുട്ടികളാണ് മരണപ്പെട്ട രണ്ട് പേരും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Discussion about this post