ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഉണർവ് പ്രവചിച്ച് അമേരിക്കയുടെ ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയായ മൂഡീസ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് മൂഡിസ് വ്യക്തമാക്കുന്നത്. രാജ്യം സാമ്പത്തിക വളർച്ചയിൽ ആണെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന.
2025 മാർച്ചിലാണ് നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുക. അപ്പോഴേയ്ക്കും സാമ്പത്തിക രംഗത്ത് വലിയ നേട്ടമാകും രാജ്യം കൈവരിക്കുക എന്നാണ് മൂഡിസ് വ്യക്തമാക്കുന്നത്. നോൺ- ബാങ്ക് ഫിനാൻസ് കമ്പനികളാണ് (എൻസിഎഫ്‌സി) രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണം ആകുകയെന്നും മൂഡീസ് വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 6.6 ശതമാനമാകുന്നതോടെ എൻസിഎഫ്‌സികൾക്ക് കൂടുതൽ ഗുണം ചെയ്‌തേക്കാമെന്നും മൂഡീസ് പ്രവചിക്കുന്നു. എൻസിഎഫ്‌സികളുടെ വായ്പാ വളർച്ചയിലേക്ക് ഇത് നയിക്കും. ഇതിന് പുറമേ ഫണ്ടിംഗം കോസ്റ്റ് ഉയരുന്നത് ഇല്ലാതാക്കുകയും ചെയ്യും.
അടുത്തിടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രവചിച്ചുകൊണ്ടുള്ള ആർബിഐയുടെയും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും ഫിറ്റ്ച്ച് റേറ്റിംഗ്‌സിന്റെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂഡിസിന്റെ പ്രവചനം. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച ഏഴ് ശതമാനം ആയിരിക്കുമെന്നാണ് മൂന്ന് റിപ്പോർട്ടുകളും.
Discussion about this post