തിരുവനന്തപുരം: ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള നീക്കമെന്നും വി.എസ് പറഞ്ഞു.
പാമോലിന്‍ കേസില്‍ പ്രതിയാക്കപ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതില്‍ നേരത്തെയും വി.എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതില്‍ പാമോലിന്‍ കേസ് തടസ്സമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍.
Discussion about this post