ബറൂച: ഗുജറാത്തിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു.ഗുജറാത്തിലെ ഹാന്സോട്ടിലാണ് കലാപമുണ്ടായത്. രണ്ട് പേര് സംഭവസ്ഥലത്തുവെച്ചും ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കുമാണ് മരിച്ചത്.സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞദിവസം ഇരു സമുദായങ്ങളില്‍പ്പെട്ട ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ന്യുനപക്ഷ സമൂദായത്തില്‍പെട്ട ഒരു ആണ്‍കുട്ടിയെ പട്ടം പറത്തുന്നതിനിടെ മറ്റൊരു സമുദായത്തില്‍പെട്ടയാള്‍ അടിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീര് വാതകവും പ്രയോഗിച്ചു.എന്നാല്‍ ജനക്കൂട്ടം പോലീസിനു നേര്‍ക്ക് കല്ലേറു നടത്തി. ഏതാനും കടകളും കത്തിച്ചിട്ടുണ്ട്. സ്ഥിതി നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post