ലക്‌നൗ; കോൺഗ്രസിനും സമാജ് വാദി പാർട്ടിയ്ക്കും എതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇരുപാർട്ടികളും അധികാരത്തിലെത്തിയാൽ അയോദ്ധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാമക്ഷേത്ര വിധി അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസും അഖിലേഷ് യാദവിന്റെ എസ്പിയും ബുൾഡോസർ എവിടെ ഉപയോഗിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പു റാലിയിലാണു പ്രധാനമന്ത്രിയുടെ പരാമർശം.
എസ്പിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ യോഗിയെ കണ്ടു പഠിക്കണം. എവിടെ ബുൾഡോസർ ഓടണം, എവിടെ ഓടരുത് എന്ന് അദ്ദേഹം പറഞ്ഞുതരും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്പിയുടെ രാജകുമാരനു ബംഗാളിൽ നിന്നൊരു ആന്റിയെ പുതുതായി ലഭിച്ചിട്ടുണ്ട്. ഈ ആന്റി ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാം എന്നാണ് പറയുന്നതെന്ന് നരേന്ദ്രമോദി പരിഹസിച്ചു.
Discussion about this post