ഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം 67-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ചടങ്ങുകളില്‍ മുഖ്യാതിഥിയായിരുന്നു.
റിപ്പബ്ലിക് ദിന പരേഡിനു രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന പരേഡാണ് രാജ്പഥില്‍ നടന്നത്. ചരിത്രത്തില്‍ ഡല്‍ഹി പോലീസിലെ ബാന്‍ഡ് സംഘവും പരേഡില്‍ അണിനിരന്നു. ചരിത്രത്തില്‍ ആദ്യമായി ഫ്രഞ്ച് സൈന്യം റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നതും കൗതുകമായി.
26 വര്‍ഷത്തിനു ശേഷം രാജ്യത്തിന്റെ ശ്വാനസേനയും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു.
Discussion about this post